ന്യൂഡൽഹി: 'ഉടുപ്പി സിങ്കം" എന്ന പേരിൽ പ്രശസ്തനായ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കെ. അണ്ണാമലെെ തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷൻ. നിലവിലെ അദ്ധ്യക്ഷൻ എൽ. മുരുകൻ കേന്ദ്രമന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിലാണിത്.
കർണാടക കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈ 2019 മേയിൽ ജോലി രാജിവച്ചാണ് ബി.ജെ.പിയിൽ ചേർന്നത്. ഉഡുപ്പി എസ്.പി ആയിരിക്കെ ക്രമിനലുകൾക്കെതിരെ കർശന നിലപാടെടുത്തും വർഗീയ കലാപങ്ങളും മറ്റും അടിച്ചമർത്തിയും വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടും 'ഉഡുപ്പി സിങ്കം' എന്ന പേരിൽ പ്രശസ്തനായിരുന്നു.