ന്യൂഡൽഹി: രാജ്യത്തെ റോഡ് നിർമ്മാണ പ്രക്രിയയിൽ ഉരുക്ക്, സിമന്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കണമെന്ന് ഉപരിതല ഗതാഗത ദേശീയപാതമന്ത്രി നിതിൻ ഗഡ്കരി ആഹ്വാനം ചെയ്തു.
ചെലവുകുറഞ്ഞതും, പരിസ്ഥിതി സൗഹൃദവും തദ്ദേശീയവുമായ വസ്തുക്കളും റോഡ് നിർമ്മാണത്തിന് ഉപയോഗിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട യന്ത്രങ്ങളിൽ സി.എൻ.ജി, എൽ.എൻ.ജി എന്നിവ ഉപയോഗിക്കാനും മന്ത്രി പറഞ്ഞു.
പ്രതിദിനം 40 കിലോമീറ്റർ എന്ന നിരക്കിൽ ലോകോത്തര നിലവാരമുള്ള 60,000 കി.മി ദേശീയപാത നിർമ്മിക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.