delta-plus

ന്യൂഡൽഹി: ത്രിപുരയിൽ 90 ഡെൽറ്റാ പ്ലസ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സാമ്പിളുകളുടെ ജീനോം സീക്വൻസിംഗ് വഴിയാണ് ഇവ കണ്ടെത്തിയത്. പശ്ചിമബംഗാളിലെ സർക്കാർ ലബോറട്ടറിയിലേക്ക് അയച്ച 151 സാമ്പിളുകളിൽ 90 എണ്ണത്തിൽ ഡെൽറ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ചു.

ഉയർന്ന രോഗവ്യാപന ശേഷിയുള്ള ഈ വകഭേദം സംസ്ഥാനത്ത് ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും അധികൃതർ അറിയിച്ചു.

35 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 174 ജില്ലകളിൽ കൊവിഡിന്റെ ഡെൽറ്റാ പ്ളസ് വകഭേദം റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പറഞ്ഞിരുന്നു.

ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്ര, ഡൽഹി, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാൾ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നാണ്.