bjp

ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ ബി.ജെ.പി. ആസ്ഥാനത്ത് ബി.ജെ.പി. പ്രസിഡന്റ് ജെ.പി. നഡ്ഡ നഡ്ഡയുടെ നേതൃത്വത്തിൽ ദേശീയ സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേർത്തു . ഇന്നലെ വൈകിട്ട് മൂന്നിന് ചേർന്ന യോഗത്തിൽ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ അടക്കമുള്ളവ യോഗം ചർച്ചചെയ്തു. അതേസമയം, മുൻ കേന്ദ്രമന്ത്രിമാരായ രവി ശങ്കർ പ്രസാദിനും പ്രകാശ് ജാവദേക്കറിനും ബി.ജെ.പിയിലെ ഉന്നത പദവികൾ നൽകിയേക്കുമെന്ന് സൂചനയുണ്ട്.പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി പദവിയോ വൈസ് പ്രസിഡന്റ് സ്ഥാനമോ ആയിരിക്കും ഇവർക്കും നൽകുകയെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഇരുവർക്കും സുപ്രധാന പദവികൾ നൽകുമെന്നും ബി.ജെ.പി. പ്രസിഡന്റ് ജെ.പി. നഡ്ഡ ഇതുസംബന്ധച്ച് വൈകാതെ പ്രഖ്യാപനം നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.