ന്യൂഡൽഹി: കേന്ദ്ര റെയിൽവേ ഐ. ടി മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അശ്വിനി വൈഷ്ണവ് ട്വിറ്ററിന് സമാനമായ ഇന്ത്യൻ സാമൂഹ്യ മാദ്ധ്യമമായ കൂവിൽ ആദ്യ പോസ്റ്റ് കുറിച്ചു. അടുത്തിടെ അവതരിപ്പിച്ച ഐ.ടി നിയമങ്ങളെ കുറിച്ചായിരുന്നു ഇത്. ഈ നിയമങ്ങൾ നടപ്പാക്കുന്നതും പാലിക്കുന്നതും മന്ത്രി രാജീവ് ചന്ദ്രശേഖറുമായി ചേർന്ന് അവലോകനം ചെയ്തതായും മന്ത്രി പറഞ്ഞു.'ഈ മാർഗ നിർദ്ദേശങ്ങൾ ഉപയോക്താക്കളെ ശാക്തീകരിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നതാണ്. ഇത് ഇന്ത്യയിൽ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ സോഷ്യൽ മീഡിയ അന്തരീക്ഷം ഉറപ്പാക്കും,' മന്ത്രി കൂവിൽ പോസ്റ്റു ചെയ്തു.