neet

ന്യൂഡൽഹി :മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) സെപ്തംബർ 12ന് നടക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. ഇന്ന് വൈകിട്ട് 5 മുതൽ അപേക്ഷകൾ സമർപ്പിക്കാം. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷ നടത്തുന്ന നഗരങ്ങളുടെ എണ്ണം 155 ൽ നിന്ന് 198 ആക്കിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണവും വർദ്ധിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഫേസ്‌മാസ്‌ക്ക് പരീക്ഷാ കേന്ദ്രത്തിൽ വിതരണം ചെയ്യും. കേന്ദ്രത്തിലേക്ക് പ്രവേശിക്കാനും തിരികെ ഇറങ്ങാനും പ്രത്യേക സമയം അനുവദിക്കും. വിശദവിവരങ്ങൾക്ക് neet.nta.nic.in.കഴിഞ്ഞ ആഗസ്റ്റ് 1ന് നിശ്ചയിച്ചിരുന്ന പരീക്ഷയാണ് സെപ്തംബറിലേക്ക് മാറ്റിയിരിക്കുന്നത്.

കൊവിഡ് മൂലം മാറ്റിയ ജെ.ഇ.ഇ മെയിൻ ഏപ്രിൽ,​ മേയ് സെഷൻ പരീക്ഷകൾ​ ഈ മാസവും അടുത്തമാസവുമായി നടക്കുമെന്ന് നേരത്തെ വിദ്യാഭ്യാസമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ സെഷൻ ജൂലായ് 20 -25നും ഇടയിലും നാലാമത്തെയും അവസാനത്തേതുമായ മേയ് സെഷൻ ജൂലായ് 27നും ആഗസ്റ്റ് 2നും ഇടയിലും നടക്കും.