ന്യൂഡൽഹി: രണ്ടാം വട്ടം അധികാരമേറ്റ ശേഷം ആദ്യമായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.30ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി, വൈകിട്ട് മൂന്നിന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്ര എന്നിവരെയും കാണും.
രണ്ടുദിവസത്തെ സന്ദർശനത്തിന് ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൗസിൽ രാജ്യസഭാ എം.പി വി. ശിവദാസൻ, റസിഡന്റ് കമ്മീഷണർ സഞ്ജയ് ഗാർഗ്, ഒ.എസ്.ഡി. നീരജ് കുമാർ ഗുപ്ത എന്നിവർ സ്വീകരിച്ചു.