vandiperiyar

ന്യൂഡൽഹി: ഇടുക്കിയിലെ വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കേസിന്റെ വിശദാംശങ്ങൾ പത്തു ദിവസത്തിനകം നൽകാൻ ഇടുക്കി പൊലീസ് മേധാവിയോട് ഉത്തരവിട്ടു. അന്വേഷണ ഘട്ടത്തിൽ ഇരയുടെ പേര് പുറത്തുവരാൻ ഇടയാകരുതെന്നും ഉത്തരവിലുണ്ട്.