zydus

ന്യൂഡൽഹി: സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി വാക്സിന് അടിയന്തര അനുമതി നൽകുന്ന കാര്യത്തിൽ ഇയാഴ്ച തീരുമാനമുണ്ടായേക്കും. അനുമതി ലഭിച്ചാൽ 12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് നൽകാവുന്ന രാജ്യത്തെ ആദ്യ കൊവിഡ് വാക്സിനാകുമിത്. 28000 പേരിൽ നടത്തിയ മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഫലങ്ങൾ പരിശോധിക്കുന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ദ്ധ സമിതിയാണ് അനുമതിക്ക് ശുപാർശ നൽകേണ്ടത്. മൂന്നു ഡോസുകളായാണ് സൈക്കോവ് ഡി നൽകുക.