kitty

ന്യൂ​ഡ​ൽ​ഹി: മു​ൻ​കേ​ന്ദ്ര മ​ന്ത്രി കു​മാ​ര​മം​ഗ​ല​ത്തിന്റെ ഭാര്യ കി​റ്റി കു​മാ​ര​മം​ഗ​ല​ത്തിന്റെ കൊ​ല​പാതകക്കേസിൽ പ്ര​തി​യെ​ന്ന്​ സം​ശ​യി​ക്കു​ന്ന മൂ​ന്നാ​മ​തൊ​രാ​ൾ കൂടി അറസ്റ്റിൽ.

സു​രാ​ജ്​ എ​ന്ന ഡ്രൈ​വ​റെ​യാ​ണ്​ മദ്ധ്യപ്ര​ദേ​ശി​ൽ നി​ന്ന്​ അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളി​ൽ ​നി​ന്ന്​ 50 ല​ക്ഷം വി​ല​മ​തി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

ജൂലായ് ആ​റി​നാ​ണ്​ വ​സ​ന്ത്​​വി​ഹാ​റി​ലെ വീ​ട്ടി​ലെത്തിയ അക്രമികൾ കി​റ്റി​യെ കൊ​ന്ന്​ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ രാ​ജു (24) എ​ന്ന അ​ല​ക്കു​കാ​ര​നെ​യും വി​ദേ​ശ​കാ​ര്യ മ​​ന്ത്രാ​ല​യ​ത്തി​ലെ ക​രാ​ർ ഡ്രൈവ​റാ​യ രാ​കേ​ഷ്​ രാ​ജു (34) എന്നയാളെയും നേ​ര​ത്തെ അ​റ​സ്റ്റ് ചെയ്തി​രു​ന്നു. 900 ഗ്രാം ​സ്വ​ർ​ണ​വും വെ​ള്ളി ഡ​യ​മ​ണ്ട്​ ആ​ഭ​ര​ണ​ങ്ങ​ളും സു​രാ​ജി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു.

1998ൽ ​വാ​ജ്​​പേ​യ്​ സ​ർ​ക്കാറി​ൽ കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്നു രം​ഗ​രാ​ജ​ൻ കു​മാ​ര​മം​ഗ​ലം. 2000ൽ ​അ​ദ്ദേ​ഹ​ത്തിന്റെ മ​ര​ണ​ശേ​ഷം ത​നി​ച്ച് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു കി​റ്റി കു​മാ​ര​മം​ഗ​ലം.