ന്യൂഡൽഹി : നീറ്റ് പി.ജി 2021 പരീക്ഷ സെപ്തംബർ 11ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു. ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (യു.ജി) സെപ്തംബർ 12ന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്നലെ മുതൽ പോർട്ടലിൽ രജിസ്ട്രേഷൻ ആരംഭിച്ചു.