delhichurch

ന്യൂ​ഡ​ൽ​ഹി​:​ ​ബ​ക്രീ​ദ് ​പ്ര​മാ​ണി​ച്ച് ​ലോ​ക്ക്ഡൗ​ൺ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​ഇ​ള​വ് ​ന​ൽ​ക​ണ​മെ​ന്ന​ ​വ്യാ​പാ​രി​ക​ളു​ടെ​ ​ആ​വ​ശ്യം​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​തു​ട​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​നി​യ​ന്ത്ര​ണം​ ​ലം​ഘി​ച്ച് ​ക​ട​ ​തു​റ​ന്നാ​ൽ​ ​നേ​രി​ടും.​ ​വ്യാ​പാ​രി​ക​ളു​ടെ​ ​വി​കാ​രം​ ​മ​ന​സി​ലാ​ക്കു​ന്നു.​ ​നി​ല​വി​ൽ​ ​പ​ര​മാ​വ​ധി​ ​ഇ​ള​വ് ​ന​ൽ​കു​ന്നു​ണ്ട്.​ ​കൊ​വി​ഡി​ൽ​ ​നി​ന്ന് ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​നാ​ണ് ​ശ്ര​മി​ക്കു​ന്ന​ത്.​ ​നാ​ടി​ന്റെ​ ​ര​ക്ഷ​യെ​ ​ക​രു​തി​ ​ഇ​ത​നു​സ​രി​ക്കാ​ൻ​ ​എ​ല്ലാ​വ​രും​ ​ബാ​ദ്ധ്യ​സ്ഥ​രാ​ണ്.​ ​അ​തു​ ​മ​ന​സി​ലാ​ക്കാ​തെ​ ​നീ​ങ്ങി​യാ​ൽ​ ​നേ​രി​ടും.

എ​ല്ലാ​ ​ദി​വ​സ​വും​ ​ക​ട​ ​തു​റ​ക്കു​മെ​ന്ന് ​പ്ര​ഖ്യാ​പി​ച്ച​ ​വ്യാ​പാ​രി​ക​ളു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്താ​ൻ​ ​ജി​ല്ലാ​ ​ക​ള​ക്ട​റെ​യും​ ​പൊ​ലീ​സ് ​മേ​ധാ​വി​യെ​യും​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​അ​റി​യി​ച്ചു.​ ​ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​കു​ന്ന​ത് ​ഗൗ​ര​വ​മാ​യി​ ​കാ​ണേ​ണ്ട​ ​വി​ഷ​യ​മാ​ണ്.​ ​സ​ർ​ക്കാ​രി​ന് ​ല​ഭി​ക്കു​ന്ന​ ​വി​ദ​ഗ്ദ്ധോ​പ​ദേ​ശ​ ​പ്ര​കാ​ര​മാ​ണ് ​ലോ​ക്ക്ഡൗ​ൺ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കു​ന്ന​ത്.​ ​ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള​ ​തി​ര​ക്ക് ​മു​ന്നി​ൽ​ ​ക​ണ്ടും​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ക​ർ​ശ​ന​മാ​യി​ ​പാ​ലി​ക്കാ​ൻ​ ​ന​ട​പ​ടി​യെ​ടു​ക്കും.

സം​സ്ഥാ​ന​ത്ത് ​കൂ​ടു​ത​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​മ്പോ​ഴാ​ണ് ​കൂ​ടു​ത​ൽ​ ​കേ​സു​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്ന​ത്.​ ​രോ​ഗം​ ​വ​രാ​ത്ത​വ​രു​ടെ​ ​എ​ണ്ണം​ ​കൂ​ടു​ത​ലാ​യ​തി​നാ​ൽ​ ​ജാ​ഗ്ര​ത​ ​അ​നി​വാ​ര്യ​മാ​ണ്.​ ​വ്യാ​ഴം,​ ​വെ​ള്ളി​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ര​ണ്ട​ര​ല​ക്ഷം​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.

സം​സ്ഥാ​ന​ത്ത് ​കൂ​ടു​ത​ൽ​ ​സി​ക്ക​ ​വൈ​റ​സ് ​ബാ​ധ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​കൊ​തു​ക് ​നി​ർ​മാ​ർ​ജ​ന​ത്തി​ന് ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ഇ​തു​സം​ബ​ന്ധി​ച്ച് ​ബോ​ധ​വ​ത്ക​ര​ണ​വും​ ​പ്ര​ചാ​ര​ണ​വും​ ​ന​ട​ത്തും.​ ​ഡെ​ങ്കി​പ്പ​നി​ ​അ​ട​ക്ക​മു​ള്ള​ ​ഭീ​ഷ​ണി​യും​ ​മു​ൻ​കൂ​ട്ടി​ ​കാ​ണ​ണം.


 സം​സ്ഥാ​ന​ത്ത് ​വ്യ​വ​സാ​യ​ ​സൗ​ഹൃ​ദ​ ​സാ​ഹ​ച​ര്യം

സം​സ്ഥാ​ന​ത്ത് ​വ്യ​വ​സാ​യ​ ​സൗ​ഹൃ​ദ​ ​സാ​ഹ​ച​ര്യ​മാ​ണ് ​നി​ല​വി​ലു​ള്ള​തെ​ന്നും​ ​മ​റി​ച്ചാ​ണെ​ന്ന​ ​ധാ​ര​ണ​യു​ണ്ടാ​ക്കാ​ൻ​ ​മ​ന​പ്പൂ​ർ​വ​മു​ള്ള​ ​ശ്ര​മം​ ​ന​ട​ക്കു​ന്നു​ണ്ടെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​സ​ർ​ക്കാ​രി​ന്റെ​ ​ശ്ര​മ​ഫ​ല​മാ​യി​ ​സം​സ്ഥാ​ന​ത്ത് ​വ്യ​വ​സാ​യ​ ​അ​നു​കൂ​ല​ ​മാ​റ്റ​ങ്ങ​ൾ​ ​ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.​ ​ഇ​ക്കാ​ര്യം​ ​വ്യ​വ​സാ​യി​ക​ളും​ ​അം​ഗീ​ക​രി​ക്കു​ന്നു.​ ​വ്യ​വ​സാ​യ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​അ​ന്വേ​ഷി​ച്ച് ​അ​ക​ത്തും​ ​പു​റ​ത്തു​മു​ള്ള​ ​വ്യ​വ​സാ​യി​ക​ൾ​ ​വ​രു​ന്നു​ണ്ടെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

 പള്ളിപൊളിച്ച സംഭവം: ഇടപെടുമെന്ന് മുഖ്യമന്ത്രി

അനധികൃതമെന്ന് ആരോപിച്ച് ഡൽഹിയിൽ ഫരീദാബാദ് രൂപതയുടെ ലാഡോ സരായ് ഇടവക ദേവാലയം പൊളിച്ച സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പള്ളി വികാരി ഫാദർ ജോസ് കന്നുകുഴിയും ഇടവക കമ്മി​റ്റി അംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി സംസാരിക്കാമെന്ന് പിണറായി വിജയൻ ഉറപ്പു നൽകി. സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിന്നീ‌ട് പത്രസമ്മേളനത്തിൽ പ്രതികരിച്ചു. സംഘാർഷവാസ്ഥ ഉണ്ടാകാതെ നോക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും പറഞ്ഞു.

പള്ളി തകർത്ത സാഹചര്യത്തിൽ വിശ്വാസികൾക്ക് ആരാധന നടത്താൻ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് ഡീൻ കുര്യാക്കോസ് എം.പി പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും അയച്ച കത്തിൽ ആവശ്യപ്പെട്ടു.