scourt

ന്യൂഡൽഹി :എയ്ഡഡ് കോളേജ് കോമ്പൗണ്ടിൽ സ്വാശ്രയ കോഴ്സും കോളേജുകളും പ്രവർത്തിക്കാൻ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. എന്നാൽ തൊഴിലധിഷ്ഠിതമായ വോക്കേഷണൽ കോഴ്സുകൾ ആരംഭിക്കാൻ അനുമതി നൽകി. എയ്ഡഡ് കോളേജ് കോമ്പൗണ്ടുകളിൽ സ്വാശ്രയ കോളേജുകളും തുടങ്ങുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ഏതാനും സ്വാശ്രയ മാനേജ്മെന്റുകൾ സമ‌ർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്. കേരള സർക്കാരും ഹ‌ർജിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. സർക്കാരിന്റെ പണം വാങ്ങി പ്രവർത്തിക്കുന്ന കോളേജുകളുടെ ഈ പ്രവണത എതി‌‌ർക്കണമെന്ന് സ്റ്റാൻഡിംഗ് കോൺസൽ ജി.വി. പ്രകാശ് കോടതിയെ അറിയിച്ചു.