covid

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് 35,792 പുതിയ കൊവിഡ് കേസുകളും 624 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 3.09 കോടിയും മരണം 4,11,408ഉം ആയി. നിലവിൽ 4,29,946 പേരാണ് ചികിത്സയിലുള്ളത്.