ന്യൂഡൽഹി: 2017ലെ കർണാടക ഹുബ്ലി നഗരത്തിൽ നടന്ന ഹണിട്രാപ്പ് കേസിൽ കർണാടക ജില്ലാ സെൻഷൻസ് കോടതി നാല് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഗണേഷ് ഷെട്ടി, അനഭാ വദാവി, രമേഷ് ഹസാരെ, വിനായക ഹജാത്തെ എന്നിവർക്കാണ് ജഡ്ജി കെ.എൻ ഗാഗദർ ശിക്ഷ വിധിച്ചത്. 2017 ജൂലായ് 30നാണ് കേസിനാസ്പദമായ സംഘം ഹൂഗ്ലി നഗരത്തിലുണ്ടായത്. പ്രതികൾ പീഡനം ആരോപിച്ച് യുവാവിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.