sc

ന്യൂഡൽഹി : നിയമസഭാ കൈയാങ്കളി കേസിൽ കേരളസർക്കാരിനും കേസിലുൾപ്പെട്ട ജനപ്രതിനിധികൾക്കും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.

ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിലെ വസ്തുക്കൾ തല്ലിത്തകർക്കുന്നതിന് എന്ത് ന്യായീകരണമെന്നും അതിൽ എന്ത് പൊതുതാൽപര്യമെന്നും ജസ്റ്റിസ്‌മാരായ ഡി.വൈ. ചന്ദ്രചൂഢ്, എം.ആർ.ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് ആരാഞ്ഞു. കടുത്ത വാദപ്രതിവാദങ്ങൾക്ക് വേദിയാകുന്ന കോടതിമുറിയിലെ വസ്തുക്കൾ നശിപ്പിച്ചാൽ അതിന് ന്യായീകരണമുണ്ടോ? സഭയിൽ ഒരു എം.എൽ.എ റിവോൾവറുമായി എത്തി വെടിവച്ചാൽ, അതിൽ സഭയ്‌ക്കാണ് പരമാധികാരം എന്ന് പറയുമോ? - ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.

കുറ്റാരോപിതരെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്തിനെന്ന് നേരത്തേ ചോദിച്ച കോടതി, പ്രതികൾ വിചാരണ നേരിടണമെന്ന് വാക്കാൽ വ്യക്തമാക്കിയിരുന്നു.
നിയമസഭാ കൈയാങ്കളി കേസിൽ ആറ് സി.പി.എം നേതാക്കളെ കുറ്റവിമുക്തരാക്കാൻ കേരള സർക്കാർ ഫയൽ ചെയ്ത ഹർജി

ഇന്നലെ നാല് മണിക്കൂർ വാദത്തിന് ശേഷം വിധി പറയാൻ മാറ്റി.

ഇന്നലത്തെ വാദങ്ങൾ

രഞ്ജിത് കുമാർ (സംസ്ഥാന സർക്കാർ) : 2015ൽ അന്നത്തെ സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. ഭരണപക്ഷത്തിനും സംഘർഷത്തിൽ തുല്യ പങ്കാളിത്വമുണ്ട്. പ്രതിപക്ഷത്തെ വനിതാ അംഗങ്ങൾക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായതോടെയാണ് കൈങ്കാളി പൊട്ടിപ്പുറപ്പെട്ടത്.


ജസ്റ്റിസ് ചന്ദ്രചൂഢ് : സഭയിലെ വസ്തുക്കൾ നശിപ്പിച്ചതിൽ എന്ത് പൊതുതാൽപര്യത്തിന്റെ പേരിലാണ് കേസ് പിൻവലിക്കണമെന്ന് വാദിക്കുന്നത് ?


രഞ്ജിത് കുമാർ : സഭയിൽ നടക്കുന്ന വിഷയങ്ങളിൽ നടപടിയെടുക്കാൻ സഭയ്ക്കാണ് അധികാരം.

ജസ്റ്റിസ് ചന്ദ്രചൂഢ് : സഭയിൽ ഒരു എം.എൽ.എ റിവോൾവറുമായി എത്തി വെടിവച്ചാൽ സഭയ്‌ക്കാണ് പരമാധികാരം എന്ന് പറയുമോ? നിങ്ങൾ പ്രതികൾക്ക് വേണ്ടിയല്ല ഹാജരാകുന്നത്. കേസ് തള്ളണോ വേണ്ടയോ എന്ന് മാത്രമാണ് വാദം.


മഹേഷ് ജത്‌മലാനി (രമേശ് ചെന്നിത്തലയ്ക്കായി ) : സഭാംഗങ്ങൾക്ക് സഭയിലെ വസ്തുക്കൾ നശിപ്പിക്കാനും സ്പീക്കറെ അസഭ്യം പറയാനും അവകാശമുണ്ടെന്ന വാദം ആശ്ചര്യം തന്നെ. ജനങ്ങളുടെ പണത്തിലുണ്ടാക്കിയതാണ് സഭയിലെ വസ്തുക്കൾ. ഇത്തരം അതിക്രമങ്ങളെ പ്രിവിലേജായി കണക്കാക്കാൻ കഴിയില്ല.

മന്ത്രിയുടെ പേര് അറിയില്ല

ധനമന്ത്രി അഴിമതിക്കാരനാണെന്ന് കഴിഞ്ഞ തവണ വാദിച്ചെന്നത് തെറ്റായ വ്യാഖ്യാനമാണെന്ന് സർക്കാർ അഭിഭാഷകൻ രഞ്ജിത് കുമാർ സുപ്രീംകോടതിയിൽ അറിയിച്ചു.

'ഞാൻ കേസിലെ രേഖകൾ വായിച്ചത് മാദ്ധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തു. മന്ത്രിയുടെ പേര് പറഞ്ഞോയെന്ന് അറ്റോർണി ജനറൽ അന്വേഷിച്ചു. എനിക്ക് മന്ത്രിയുടെ പേര് പോലും അറിയില്ലെന്ന് എ.ജിയെ അറിയിച്ചു.'

അഴിമതിക്കാരാനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നതെന്ന് ആദ്യ ദിവസം രഞ്ജിത് കുമാർ നടത്തിയ പരാമർശം വിവാദമായിരുന്നു.

സു​പ്രീം​ ​കോ​ട​തി​യി​ൽ​ ​സ​ർ​ക്കാർ
നാ​ണം​ ​കെ​ട്ടു​ ​:​ ​കെ.​സു​രേ​ന്ദ്രൻ

കോ​ഴി​ക്കോ​ട്:​ ​നി​യ​മ​സ​ഭാ​ ​കൈ​യാ​ങ്ക​ളി​ ​കേ​സ് ​പി​ൻ​വ​ലി​ക്കാ​നു​ള്ള​ ​അ​നു​മ​തി​ക്കാ​യി​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​എ​ത്തി​യ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ആ​കെ​ ​നാ​ണം​ ​കെ​ട്ട​താ​യി​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​ഏ​ക​പ​ക്ഷീ​യ​മാ​യി​ ​കേ​സ് ​പി​ൻ​വ​ലി​ക്കാ​ൻ​ ​സ​ർ​ക്കാ​രി​ന് ​എ​ന്ത് ​അ​ധി​കാ​ര​മാ​ണെ​ന്ന​ ​കോ​ട​തി​യു​ടെ​ ​ചോ​ദ്യം​ ​പി​ണ​റാ​യി​ ​വി​ജ​യ​ന് ​ക​ന​ത്ത​ ​തി​രി​ച്ച​ടി​യാ​ണ്.​ ​പ്ര​തി​ഷേ​ധം​ ​എ​ന്നാ​ൽ​ ​അ​ക്ര​മം​ ​അ​ല്ലെ​ന്ന് ​കോ​ട​തി​ക്ക് ​സ​ർ​ക്കാ​രി​നെ​ ​ഉ​പ​ദേ​ശി​ക്കേ​ണ്ടി​വ​ന്നു.​ ​ഇ​പ്പോ​ഴ​ത്തെ​ ​ചി​ല​ ​മ​ന്ത്രി​മാ​ർ​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ​കോ​ട​തി​ ​പ​റ​ഞ്ഞ​തും​ ​കേ​ര​ള​ത്തി​ന് ​നാ​ണ​ക്കേ​ടാ​യി.
നി​യ​മ​സ​ഭ​യി​ൽ​ ​അം​ഗ​ങ്ങ​ളാ​രെ​ങ്കി​ലും​ ​തോ​ക്കു​മാ​യി​ ​വ​ന്നാ​ലും​ ​സ​ഭ​യു​ടെ​ ​പ​ര​മാ​ധി​കാ​രം​ ​എ​ന്നു​പ​റ​ഞ്ഞ് ​സം​ര​ക്ഷ​ണം​ ​ന​ൽ​കു​മോ​ ​എ​ന്ന​ ​സു​പ്രീം​ ​കോ​ട​തി​യു​ടെ​ ​ചോ​ദ്യം​ ​പ്ര​ധാ​ന​മാ​ണ്.​ ​ക്രി​മി​ന​ൽ​ ​കേ​സി​ൽ​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​നേ​രി​ടാ​ൻ​ ​അ​ന്ന​ത്തെ​ ​എം.​എ​ൽ.​എ​മാ​ർ​ ​ത​യ്യാ​റാ​വ​ണ​മെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

നി​യ​മ​സ​ഭ​ ​കൈ​യാ​ങ്ക​ളി​ക്കേ​സ്:
നാ​ണ​മു​ണ്ടെ​ങ്കി​ൽ​ ​അ​പ്പീൽ
പി​ൻ​വ​ലി​ക്ക​ണം​-​ ​ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​സ​ഭ​ ​കൈ​യാ​ങ്ക​ളി​ക്കേ​സി​ൽ​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ ​അ​പ്പീ​ൽ​ ​നാ​ണ​വും​ ​മാ​ന​വു​മു​ണ്ടെ​ങ്കി​ൽ​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​ആ​വ​ശ്യ​പ്പെ​ട്ടു.
കേ​സ് ​പി​ൻ​വ​ലി​ക്കാ​നു​ള്ള​ ​പൊ​തു​താ​ല്പ​ര്യ​മെ​ന്തെ​ന്ന​ ​സു​പ്രീം​കോ​ട​തി​യു​ടെ​ ​ചോ​ദ്യ​ത്തി​ന് ​മ​റു​പ​ടി​ ​പ​റ​യാ​ൻ​ ​പോ​ലും​ ​സ​ർ​ക്കാ​ർ​ ​അ​ഭി​ഭാ​ഷ​ക​നു​ ​ക​ഴി​ഞ്ഞി​ല്ല.​ ​നേ​ര​ത്തേ​ ​കെ.​എം.​ ​മാ​ണി​ ​അ​ഴി​മ​തി​ക്കാ​ര​നെ​ന്നു​ ​പ​റ​ഞ്ഞെ​ങ്കി​ൽ,​ ​ഇ​പ്പോ​ൾ​ ​അ​ന്ന​ത്തെ​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​ഴി​മ​തി​ക്കെ​തി​രാ​യ​ ​പ്ര​തി​ഷേ​ധ​മാ​ണെ​ന്ന് ​മാ​റ്റി​പ്പ​റ​ഞ്ഞ് ​വി​വാ​ദ​ത്തി​ൽ​ ​നി​ന്ന് ​ത​ടി​യൂ​രാ​നു​ള്ള​ ​നാ​ണം​കെ​ട്ട​ ​ന​ട​പ​ടി​യും​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി.​ ​നി​യ​മ​സ​ഭ​യ്ക്ക​ക​ത്ത് ​ന​ട​ന്ന​ ​ക്രി​മി​ന​ൽ​ക്കു​റ്റ​ത്തി​ൽ​ ​നി​ന്ന് ​ത​ടി​യൂ​രാ​നാ​വി​ല്ല.​ ​നാ​ല് ​വ​ർ​ഷ​മാ​യി​ ​കീ​ഴ്ക്കോ​ട​തി​ക​ളി​ൽ​ ​താ​ൻ​ ​ത​ട​സ്സ​ഹ​ർ​ജി​ ​ന​ൽ​കി​യ​തു​കൊ​ണ്ട് ​മാ​ത്ര​മാ​ണ് ​കേ​സ് ​പി​ൻ​വ​ലി​ക്കാ​നാ​വാ​ത്ത​ത്.​ ​കോ​ടി​ക​ൾ​ ​മു​ട​ക്കി​ ​സ​ർ​ക്കാ​ർ​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​ന​ട​ത്തു​ന്ന​ ​നാ​ണം​കെ​ട്ട​ ​ന​ട​പ​ടി​യി​ൽ​ ​നി​ന്ന് ​അ​വ​സാ​ന​ ​നി​മി​ഷ​മെ​ങ്കി​ലും​ ​പി​ൻ​വാ​ങ്ങാ​ൻ​ ​ത​യ്യാ​റാ​ക​ണ​മെ​ന്ന് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.