delhi-highcourt

ന്യൂഡൽഹി: തടവുകാർക്ക് രാജ്യത്തിന് പുറത്തുള്ള ബന്ധുക്കളെയടക്കം കാണാൻ ജയിലിനുള്ളിൽ വീഡിയോ കോൾ അനുവദിക്കാത്തതെന്തെന്ന് ഡൽഹി ഹൈക്കോടതി.

ജയിലിനുള്ളിൽ വിചാരണതടവുകാരായി കഴിയുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റുകളായ നതാഷ നർവാൾ,​ ദേവാംഗന കാലിത എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് രേഖ പള്ളി ഡൽഹി സർക്കാരിനോട് വിശദീകരണം തേടിയത്. എന്നാൽ സുരക്ഷ കണക്കിലെടുത്താണ് ഇത് അനുവദിക്കാത്തതെന്ന് ഡൽഹി അഡിഷണൽ സ്റ്റാൻഡിംഗ് കൗൺസിൽ ഗൗതം നാരായൺ വ്യക്തമാക്കി.

എന്നാൽ ഒരുക്കൻ മട്ടിലുള്ള മറുപടിയിൽ പ്രശ്നം തീരില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

കൃത്യമായി കാരണം ബോധിക്കണമെന്നും അറിയിച്ചു. സെപ്തംബർ 10ന് കേസ് വീണ്ടും പരിഗണിക്കും.

ഹർജിക്കാർ രണ്ട് പേരും ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ തിഹാർ ജയിലിൽ കിടന്നവരാണ്.