ന്യൂഡൽഹി :രാജ്യാതിർത്തികളിൽ സേന തീർത്ത വേലികളിൽ വിടവുള്ള ഇടങ്ങളെല്ലാം 2022ടെ പൂർണ്ണമായും അടയ്ക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹി വിജ്ഞാൻ ഭവനിൽ ബി.എസ്.എഫിന്റെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 200 കിലോമീറ്റർ വേലിയുണ്ടെങ്കിൽ തുടർന്ന് 1.5 കിലോ മീറ്റർ വിടവുകളാണ് അതിർത്തികളിൽ പലയിടത്തും. അയൽരാജ്യങ്ങളുമായി ചർച്ചചെയ്ച് ഇത് പൂർണ്ണമായും അടയ്ക്കണം. അയുധ, ലഹരി കടത്തും നുഴഞ്ഞു കയറ്റങ്ങളും പൂർണ്ണമായും തടയാനാണിതെന്നും അദ്ദേഹം പറഞ്ഞു.
ഡി.ആർ.ഡി.ഒ. ആന്റി ഡ്രോൺ
തദ്ദേശ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ആന്റി ഡ്രോൺ സങ്കേതം ഒരുക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഇതിന്റെ ഗവേഷണവികസന പദ്ധതികൾക്ക് സർക്കാർ അനുമതി നൽകി. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പരിഹാരങ്ങളാണ് ഇന്ത്യയുടെ സുരക്ഷാ നയതന്ത്രത്തിന്റെ ഭാവി.ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പുതിയ ആയുധമായി ഭീകരർ കൃത്രിമ ബുദ്ധി പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.