ram-nath-kovind

ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് 25 മുതൽ 27 വരെ ജാമ്മു കശ്മീർ, ലഡാക്ക് എന്നിവടങ്ങളിൽ സന്ദർശനം നടത്തിയേക്കും. രാഷ്ട്രപതിയുടെ പരിപാടികൾ സംബന്ധിച്ച് വിശദമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും കാർഗിൽ യുദ്ധസ്മാരകം സന്ദർശിക്കുകയും ഇതുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.താഴ്വരയിൽ സുരക്ഷാ ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്.ഒപ്പം രാഷ്ട്രപതിയുടെ സന്ദർശത്തോട് അനുബന്ധിച്ച് സുരക്ഷാ സൈനികരുടെ അവധികളും റദ്ദാക്കിയിട്ടുണ്ട്.