spy-case

പെഗാസസ് ! ഗ്രീക്ക് പുരാണത്തിലെ മാന്ത്രിക ചിറകുള്ള വെളുത്ത പറക്കും കുതിരയാണ്. ഇപ്പോൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാരുടെ സ്വകാര്യതയിലേക്ക് പറന്നിറങ്ങിയ ഇസ്രയേൽ ചാര സോഫ്റ്റ്‌വെയറാണ് പെഗാസസ്. 2016 മുതൽ അറുപതോളം രാജ്യങ്ങളിലെ ഫോണുകൾ ചോർത്തുകയാണ് ഈ സ്‌പൈവെയർ.

ഉദയം 2016ൽ

2016 ൽ ഒരു അറബ് സംഘടനാ പ്രവർത്തകന് കിട്ടിയ സംശയകരമായ സന്ദേശത്തിന്റെ പരിശോധനയിലാണ് പെഗാസസിനെ ലോകം അറിയുന്നത്. തുടർന്ന് ലോകത്തെമ്പാടും ഈ ആപ്പ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന റിപ്പോർട്ടുകൾ പതിവായി.

പെഗാസസും എൻ.എസ്.ഒയും

ഇസ്രയേൽ സൈബർ കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പാണ് ഇത് വികസിപ്പിച്ചത്

പെഗാസസ് വിൽക്കുന്നത് അംഗീകൃത സർക്കാർ ഏജൻസികൾക്കു മാത്രം

രാജ്യദ്രോഹം അടക്കം ദുരുപയോഗ സാദ്ധ്യത മുൻനിർത്തി 55 രാജ്യങ്ങൾക്ക് സേവനം നൽകുന്നില്ലെന്ന് എൻ.എസ്.ഒ.

ഐ.ഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും പ്രവർത്തിക്കും

എന്തുകൊണ്ട് ?

മനുഷ്യ ഇടപെടൽ ഇല്ലാതെ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന സീറോക്ലിക്ക് ആക്രമണം

ഫോൺ ഹാങ്ങാകില്ല

ഉപയോക്താവിന് സംശയം ഉണ്ടാവില്ല

ഏത് ഫോണിന്റെയും ഉള്ളടക്കം പൂർണമായി ചോർത്തും

ഫോണിലെ എസ്.എം.എസ്, വാട്സാപ്, ഇ മെയിൽ, ഫോട്ടോ, വീഡിയോ എന്നിവ കാണാം

കോൺടാക്റ്റ് ലിസ്റ്റും കോൾ റെക്കോർഡും ഉപയോഗിക്കാം

ജി. പി. എസ് ട്രാക് ചെയ്യാം

ഫോണിന്റെ മൈക്രോഫോണും കാമറയും റിമോട്ടായി ഓൺ ചെയ്ത് ചിത്രങ്ങളും ശബ്ദവും പകർത്താം

ചോർത്തലിന് ശേഷം സ്വയം നശിച്ച തെളിവ് ഇല്ലാതാകും.

പെഗാസസിനെ കണ്ടെത്തുക ദുഷ്കരം.

ആധുനിക ഇലക്ട്രോണിക് പരിരക്ഷകളെ മറികടക്കും.

ഫോണും നമ്പറും നശിപ്പിച്ച് മാത്രമേ രക്ഷനേടാനാകൂ.

ഭീമമായ ചെലവ്?

ഒരു ലൈസൻസിന് 60കോടി രൂപ. ഒരു ലൈസൻസ് ഉപയോഗിച്ച് 50 സ്‌മാർട്ട്‌ ഫോൺ ചോർത്താം.

2016ൽ 10 ഫോൺ ചോർത്താൻ ഒൻപത് കോടി രൂപയാണ് ഈടാക്കിയത്.

കമ്പനിയുടെ കോടികളുടെ ഇടപാടായതിനാൽ വ്യക്തികളെക്കാൾ ഭരണകൂടങ്ങൾ മാത്രമാണ് ഉപഭോക്താക്കൾ.

ഉപഭോക്താക്കളിൽ 51 ശതമാനവും ഇന്റലിജൻസ് ഏജൻസികൾ

നിയമപാലന ഏജൻസികൾ 38 ശതമാനം

11 ശതമാനം സൈനിക വിഭാഗം

ഉപഭോക്താക്കളുടെ വിവരം അതീവ രഹസ്യം

40 രാജ്യങ്ങളിലായി 60 സർക്കാർ ഉപഭോക്താക്കളുണ്ട്

വാട്സ് ആപ്പിനും രക്ഷയില്ല

വാട്ട്സാപ്പ് ചാറ്റുകൾ എൻ‌ക്രിപ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പെഗാസസിനെ ചെറുക്കാനാകില്ല. വാട്ട്‌സ്ആപ്പിന് ഉള്ളത് എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷനാണ്. അതായത് സന്ദേശം അയച്ചാൽ റിസീവർ ഫോണിൽ വായിക്കുന്നതിന് മുമ്പ് ആർക്കും വായിക്കാനാവാത്ത വിധം സിരക്ഷിതം. അത്തരം എൻ‌ക്രിപ്ഷൻ “മാൻ-ഇൻ-ദി-മിഡിൽ” ആക്രമണത്തിനെതിരെ ഉപയോഗപ്രദമാണ്, പക്ഷേ “ആശയ വിനിമയത്തിന്റെ അവസാന ലക്ഷ്യമായ ‘എൻ‌ഡ്‌ പോയിൻറ് ’ ആക്രമണത്തിനെതിരെ ഫലപ്രദമല്ല. എൻഡ് പോയിന്റിലാണ് പെഗാസസ് ഫോണിൽ ആക്രമിക്കുന്നത്