epf

ന്യൂഡൽഹി: ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ ഇ.പി.എഫ്.ഒയും തൊഴിൽ മന്ത്രാലയവും നൽകിയ ഹർജി സുപ്രീംകോടതി ആഗസ്റ്ര് 11ന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് യു.യു. ലളിതിന്റെ ബെഞ്ചിന് മുൻപാകെ ഇന്നലെ ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും വൈകിയാണ് പരിഗണിക്കാനായത്. വിശദമായ വാദം ആവശ്യമാണെന്ന വിലയിരുത്തലിലാണ് കേസ് മാറ്റിയത്. ഹൈക്കോടതി വിധിക്കെതിരെ 2019 ഏപ്രിലിൽ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളിയിരുന്നു. തുടർന്ന് പുനഃപരിശോധന ഹർജി നൽകുകയായിരുന്നു.