ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയി എൻ.ഡി.എ അദ്ധ്യക്ഷനായപ്പോൾ പാർലമെന്റ് മന്ദിരത്തിൽ അനുവദിച്ച നാലാം നമ്പർ മുറിക്ക് മുമ്പിലെ നെയിംബോർഡ് 17 വർഷങ്ങൾക്കു ശേഷം മാറ്റി. ഈ മുറി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ഉപയോഗിക്കും.
ബി.ജെ.പി പാർലമെന്ററി പാർട്ടി ഓഫീസിന് സമീപമുള്ള മുറി 2004ൽ പാർട്ടി ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റ് അധികാരം നഷ്‌ടപ്പെട്ടെങ്കിലും മറ്റാർക്കും നൽകിയിരുന്നില്ല. 2009മുതൽ 2019വരെ എൽ.കെ. അദ്വാനി ഈ മുറി ഉപയോഗിച്ചിരുന്നു. മുറിക്ക് മുന്നിലുണ്ടായിരുന്ന വാജ്പേയിയുടെ നെയിംബോർഡ് ഇടയ്ക്ക് മാറ്റിയത് വിവാദമായതിനെ തുടർന്ന് പുനഃസ്ഥാപിച്ചതാണ്.