cbse-plus-two

മൂല്യനിർണ്ണയം പൂർത്തിയാക്കാനുള്ള തീയതി നീട്ടി

ന്യൂഡൽഹി : പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലത്തിന്റ മൂല്യനിർണ്ണയം പൂർത്തിയാക്കി സമർപ്പിക്കാൻ സ്‌കൂളുകൾക്ക് അനുവദിച്ച സമയം 25 വരെ സി.ബി.എസ്.ഇ. നീട്ടി. ഇതോടെ, മുൻ നിശ്ചയിച്ചതിൽ നിന്ന് ഫല പ്രഖ്യാപനം വൈകാൻ സാദ്ധ്യതയുണ്ട്.

ഈ മാസം 22നകം അന്തിമ ലിസ്റ്റ് ലഭ്യമാക്കണമെന്നാണ് നേരത്തേ സ്‌കൂളുകളോട് നിർദേശിച്ചിരുന്നത്. ' മൂല്യനിർണ്ണയം പൂർത്തിയാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് സ്‌കൂളുകൾ. എന്നാൽ, സമയപരിധി മൂലം അദ്ധ്യാപകരിൽ ചിലർ സമ്മർദത്തിന് അടിപ്പെട്ടതിനാൽ ചില പിഴവുകളുണ്ടായി. ഇത് തിരുത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അവർ സന്ദേശങ്ങൾ അയച്ചെന്നും സ്‌കൂൾ പ്രിൻസിപ്പൽമാർക്കുള്ള കത്തിൽ സി.ബി.എസ്.ഇ. വ്യക്തമാക്കി. നിശ്ചിത സമയത്ത് മൂല്യനിർണ്ണയം പൂർത്തിയാക്കാനാകാത്ത സ്‌കൂളുകളുടെ ഫലം പിന്നീട് പ്രഖ്യാപിക്കും.