bird-flu

ന്യൂഡൽഹി: രാജ്യത്ത് ആദ്യ പക്ഷിപ്പനി മരണം (എച്ച് 5 എൻ1) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഐ.സി.എം.ആർ.

പക്ഷിപ്പനി മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരില്ലെന്ന് ഐ.സി.എം.ആർ മേധാവി രൺദീപ് ഗുലേറിയ പറഞ്ഞു.

പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് അപൂർവമാണ്. എങ്കിലും രോഗം ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർഗത്തിലുണ്ടായവരെ കണ്ടെത്തി നിരീക്ഷിക്കും. നിലവിൽ ആർക്കും രോഗലക്ഷണങ്ങളില്ല. ഈ പ്രദേശത്ത് കോഴിഫാമുകളിൽ കോഴികൾ കൂട്ടത്തോടെ ചത്തിട്ടുണ്ടോയെന്നും പരിശോധിക്കും. വിദേശ രാജ്യത്ത് ചില ഫാമിലി ക്ലസ്റ്ററുകളിൽ രോഗം പകർന്നതായി റിപ്പോർട്ടുകളുണ്ടെന്നും അദ്ദേഹം അറിയിച്ചു. 70 ഡിഗ്രി സെൽഷ്യസിൽ 30 മിനിറ്റ് നേരം ഭക്ഷ്യവസ്തുക്കൾ പാചകം ചെയ്താൽ പക്ഷിപ്പനിക്ക് കാരണമാവുന്ന വൈറസിനെ ഇല്ലാതാക്കാനാകുമെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. ഹരിയാന സ്വദേശി സുശീലാണ് (12) കഴിഞ്ഞ ദിവസം പക്ഷിപ്പനി ബാധിച്ച് ഡൽഹി എയിംസിൽ മരിച്ചത്.