polling-booth

ന്യൂഡൽഹി: ജനാധിപത്യ വ്യവസ്ഥയെ തകർക്കുന്നമെന്നതിനാൽ തന്നെ തിരഞ്ഞെടുപ്പ് സമയത്തെ ബൂത്ത് കൈയേറ്റത്തിനും കള്ളവോട്ടിനും കടുത്ത ശിക്ഷ ലഭിക്കുമെന്ന് സുപ്രീംകോടതി. ജാർഖണ്ഡിലെ തിരഞ്ഞെടുപ്പിനിടെ ബൂത്ത് കൈയേറ്റം ചെയ്യുകയും കള്ളവോട്ട് ചെയ്യുകയും ചെയ്തതിന് ആറ് മാസം തടവുശിക്ഷ വിധിച്ച ജാർഖണ്ഡ് ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്,​ എം.ആർ.ഷാ ഉൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. വോട്ടവകാശം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഒപ്പം വോട്ട് ചെയ്യുന്നതിലെ രഹസ്യസ്വഭാവം ജനാധിപത്യത്തിന്റെ കരുത്താണെന്നും കോടതി നിരീക്ഷിച്ചു.