vaccine

ന്യൂഡൽഹി: കേരളത്തിൽ 1,21,57,109 പേർ കൊവിഡ് ഒന്നാം ഡോസ് വാക്സിൻ എടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡ്യവ്യ ലോക്സഭയിൽ എൻ.കെ.പ്രേമചന്ദനെ അറിയിച്ചു. 49,01,973 പേർ രണ്ടാം ഡോസും എടുത്തു. രാജ്യത്ത് 18 വയസ്സിന് മുകളിലുളള എല്ലാവർക്കും ഡിസംബറോടെ കുത്തിവയ്പ് നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.