ന്യൂഡൽഹി: പ്രളയക്കെടുതി മൂലം ഇന്നും നാളെയും നടക്കുന്ന ജെ.ഇ.ഇ മെയിൻ മൂന്നാം സെഷൻ പരീക്ഷ എഴുതാൻ സാധിക്കാത്ത മഹാരാഷ്ട്രയിലെ പരീക്ഷാർത്ഥികൾക്ക് വീണ്ടും അവസരം നൽകുമെന്ന് ദേശീയ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പൂർ, പാൽഘർ, രത്നഗിരി, റായ്ഗഡ്, സിന്ധുദുർഗ്, സാംഗ്ളി, സതാര കേന്ദ്രങ്ങളിൽ പരീക്ഷ എഴുതേണ്ടവർക്കാണ് ഇളവ്. പുതിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും.