ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 39,361 പുതിയ കൊവിഡ് കേസുകൾ. 416 മരണങ്ങൾ. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,14,11,262.
ആകെ മരണങ്ങൾ 4,20,967. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41 ആണ്. 35 ദിവസത്തിനിടെ ആദ്യമായാണ് മൂന്ന് ശതമാനത്തിന് മുകളിൽ ടി. പി.ആർ രേഖപ്പെടുത്തുന്നത്. 97.35 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്തെ ആകെ കേസുകളുടെ 1.31 ശതമാനമാണ് ആണ് സജീവ കേസുകൾ. ആകെ രോഗമുക്തരുടെ എണ്ണം 3,05,79,106.