cbse

ന്യൂഡൽഹി : 2021-22 വർഷത്തെ 10,12 ക്ലാസ് ബോർഡ് പരീക്ഷകൾക്കായുള്ള പുതുക്കിയ സിലബസ് സി.ബി.എസ്.ഇ പുറത്തിറക്കി. 10, 12 ക്ലാസുകളിൽ ഇത്തവണ 2 ടേം പരീക്ഷകൾ അവതരിപ്പിച്ച പശ്ചാത്തലത്തിൽ ഓരോ ടേമിലേക്കുമുള്ള സിലബസും വേർതിരിച്ചിട്ടുണ്ട്. ഓരോ ടേമിലും പ്രാക്ടിക്കൽ പരീക്ഷകളുമുണ്ടാകും.

9, 11 ക്ലാസുകൾക്കായുള്ള പുതുക്കിയ സിലബസും സൈറ്റിൽ പ്രസിദ്ധീകരിച്ചു. 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഓരോ ടേമിന്റെയും അവസാനം,​ ടേം-എൻഡ് പരീക്ഷകൾ നടത്തും. ബോർഡ് പുറത്തിറക്കിയ പുതുക്കിയ സിലബസ് പ്രകാരമാകും 2022ൽ പൊതുപരീക്ഷ നടക്കുക. കഴിഞ്ഞ തവണത്തേതിന് സമാനമായി സി.ബി.എസ്.ഇ ഇത്തവണയും എല്ലാ ക്ലാസുകളിലെയും സിലബസിൽ 30 ശതമാനം വെട്ടിക്കുറച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് cbseacademic.nic.in സന്ദർശിക്കുക.