pk-krishnadas

ന്യൂഡൽഹി: റെയിൽവേ പാസഞ്ചർ അമിനിറ്റി കമ്മിറ്റി അദ്ധ്യക്ഷനായി രണ്ടാം തവണയും മുതിർന്ന ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ് ചുമതലയേ​റ്റു. റെയിൽഭവനിൽ നടന്ന ചടങ്ങിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. റെയിൽവേയെ ആശ്രയിക്കുന്ന രണ്ടേകാൽകോടി യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും സുരക്ഷ ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യമെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു. രാജ്യത്തെ 7,500ലധികം റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന്റെ വേഗത വർദ്ധിപ്പിക്കാനും ശ്രമിക്കും.