ന്യൂഡൽഹി: ഗുജറാത്ത് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനുമായ രാകേഷ് അസ്താനയെ ഡൽഹി പൊലീസ് കമ്മിഷണറായി നിയമിച്ചു. വിരമിക്കാൻ മൂന്നു ദിവസം മാത്രം ബാക്കിയിരിക്കെയാണ് നിയമനം. ഡൽഹി പൊലീസ് കമ്മിഷണർ പദവിയിൽ രണ്ടുവർഷം തുടരാം. നിലവിൽ ബി.എസ്.എഫ് മേധാവിയാണ് അസ്താന.