ന്യൂഡൽഹി: കൊവിഡ് പശ്ചാലത്തിൽ 'വാക്സിൻ പാസ്‌പോർട്ട്' പുറത്തിറക്കാൻ വിദേശകാര്യ മന്ത്രാലയം ആലോചിക്കുന്നില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്‌സഭയിൽ അറിയിച്ചു. വിദേശയാത്രകൾക്ക് നിലവിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ മതിയാകും. ഇന്ത്യയിൽ നിർമ്മിച്ച വാക്സിന് കൂടുതൽ രാജ്യങ്ങളിൽ അംഗീകാരത്തിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. സമാന രീതിയിൽ മറ്റ് രാജ്യങ്ങളുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾക്ക് ഇന്ത്യയും അംഗീകാരം നൽകുമെന്നും മന്ത്രി അറിയിച്ചു.