ന്യൂഡൽഹി : നിയമസഭാ കൈയാങ്കളി കേസുമായി ബന്ധപ്പെട്ട് ഒരു പബ്ലിക് പ്രോസിക്യൂട്ടർക്ക് സി.ആർ.പി.സി കേസ് പിൻവലിക്കാനുള്ള അധികാരം ഉണ്ടോ ഇല്ലയോ എന്ന് വിധി പ്രസ്താവത്തിൽ ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം സി.ജെ.എം. കോടതിയുടെ നടപടി സുപ്രീം കോടതി ശരിവച്ചു.
വിധിയിലെ പരാമർശങ്ങൾ
ഒരു കേസ് പിൻവലിക്കാനുള്ള വിവേചനാധികാരം പബ്ലിക് പ്രോസിക്യൂട്ടറിൽ അധിഷ്ഠിതമാണ്. കോടതിയുടെ അനുമതിയും ഇതിന് ആവശ്യമാണ്
കേസിൽ തെളിവില്ലെന്ന് കണ്ടെത്തിയാൽ വിചാരണനടപടികളിൽ നിന്ന് പബ്ലിക് പ്രോസിക്യൂട്ടർക്ക് പിൻമാറാം
കേസ് പിൻവലിക്കാൻ കോടതിയുടെ അനുമതി തേടുന്നതിനു മുൻപ് സ്വതന്ത്രമായി തീരുമാനമെടുക്കാനും അധികാരമുണ്ട്
കേസ് പിൻവലിക്കണമെന്ന് സർക്കാരിൽ നിന്നുള്ള ആവശ്യമുയർന്നാൽ കാരണം തേടിയശേഷം അന്തിമ തീരുമാനമെടുക്കാം
കേസ് പിൻവലിക്കുന്നതിലെ പൊതുതാത്പര്യം കോടതിയിൽ വ്യക്തമാക്കണം
വിചാരണക്കോടതി അടക്കം ഹർജി പിൻവലിക്കുന്നതിൽ വിയോജിച്ചാൽ ഹൈക്കോടതിക്ക് തീരുമാനമെടുക്കാം