ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.വി. തോമസ് ഡൽഹിയിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് രാഷ്‌ട്രീയപരമായ പ്രാധാന്യമൊന്നുമില്ലെന്നും തങ്ങൾ ദീർഘകാലമായി സുഹൃത്തുക്കളാണെന്നായിരുന്നു കെ.വി. തോമസിന്റെ പ്രതികരണം.