chhota-rajan

ന്യൂഡൽഹി: അധോലോക നായകൻ ഛോട്ടാരാജനെ വയറുവേദനയെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ഡൽഹി തീഹാർ ജയിലിൽ തടവിൽ കഴിയുന്ന ഇയാളെ കഴിഞ്ഞ ഏപ്രിലിലും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഛോട്ടാ രാജൻ മരിച്ചെന്ന വ്യാജ വാർത്തയും പ്രചരിച്ചു.

2011ൽ മാദ്ധ്യമ പ്രവർത്തകനായ ജ്യോതിർമയി ദേയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ നേരിടുകയാണിപ്പോൾ. ഛോട്ടാരാജന്റെ പേരിൽ മുംബയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് ക്രിമിനൽ കേസുകൾ പ്രത്യേക സി.ബി.ഐ കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.