ന്യൂഡൽഹി: കേന്ദ്ര തുറമുഖ വകുപ്പിന്റെ നൈപുണ്യ വികസന പദ്ധതികൾക്കും പരിശീലനത്തിനുമായി കേരളത്തിന് 4,80,00,980 രൂപ അനുവദിച്ചതായി ലോക്‌സഭയിൽ ബെന്നി ബഹനാൻ, മുഹമ്മദ് ഫൈസൽ (ലക്ഷദ്വീപ്) തുടങ്ങിയവർക്ക് മറുപടി ലഭിച്ചു. തുറമുഖ വകുപ്പിന് കീഴിലുള്ള സാഗർമാല പരിശീലന പരിപാടി മുഖേനയാണ് സംസ്ഥാനങ്ങൾക്ക് മന്ത്രാലയം തുക അനുവദിച്ചത്. തമിഴ്നാടിന് 10.67 കോടിയും കർണാടകയ്ക്ക് 1.52 കോടിയും അനുവദിച്ചു.