ന്യൂഡൽഹി : സി.ബി.എസ്.ഇ. പത്താം ക്ലാസ് ഫലം ഒരാഴ്ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ. പരീക്ഷ കൺട്രേളർ സന്യാം ഭരത്വാജ് അറിയിച്ചു. മൂല്യനിർണ്ണയ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്കൂൾതലത്തിൽ നടന്ന പരീക്ഷകളുടെ അടിസ്ഥാനത്തിൽ മാർക്ക് നൽകാനാണ് ബോർഡിന്റെ തീരുമാനം.