vaccine

ന്യൂഡൽഹി: യാചകർക്കും അലഞ്ഞു തിരിഞ്ഞ് നടക്കുന്നവർക്കും പുനരധിവാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും കൊവിഡ് വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഇവർക്ക് കൊവിൻ പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്ത് വാക്‌സിനേഷൻ നടപടികൾക്കായി മുന്നോട്ടുവരാൻ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നിർദ്ദേശം.