modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നടത്തുന്ന പ്രസംഗത്തിൽ ഉൾപ്പെടുത്താൻ പൊതുജനങ്ങളിൽ ആശയങ്ങൾ ക്ഷണിച്ചു. 'നിങ്ങളുടെ ചിന്തകൾ ചുവപ്പു കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന് പ്രതിഫലിക്കും' എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്റററിലൂടെയാണ് നിർദ്ദേശങ്ങൾ ക്ഷണിച്ചത്.

ആഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ @Mygovindiaൽ ട്വിറ്റർ ഹാൻഡിലിലാണ് പങ്കുവയ്ക്കേണ്ടത്.

എല്ലാക്കൊല്ലവും പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗത്തിനായി ആശയങ്ങൾ ക്ഷണിക്കാറുണ്ട്. നല്ല ആശയങ്ങൾ നൽകുന്നവരുടെ പേരുകൾ മൻകീ ബാത്തിലും മറ്റും പ്രധാനമന്ത്രി പരാമർശിക്കാറുണ്ട്.