ന്യൂഡൽഹി: പകുതി ചെലവ് വഹിക്കാമെന്ന സംസ്ഥാന സർക്കാർ ഉറപ്പു കണക്കിലെടുത്ത് ശബരി റയിൽവേ പദ്ധതി നിർമ്മാണം എത്രയും വേഗം ആരംഭിക്കണമെന്ന് യു.ഡി.എഫ് എം.പിമാർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പദ്ധതിയുടെ പ്രാധാന്യവും, നിർമ്മാണ പുരോഗതിയും സംബന്ധിച്ച വിശദമായ റിപ്പോർട്ടും എംപിമാരായ ബെന്നി ബഹനാൻ, ആന്റോ ആന്റണി ,ഡീൻ കുര്യാക്കോസ്, എൻ കെ പ്രേമചന്ദ്രൻ തുടങ്ങിയവർ സമർപ്പിച്ചു.