covid

ന്യൂഡൽഹി: കൊവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികൾക്ക് പി.എം കെയേഴ്‌സ് സ്‌കീമിൽ നിന്നുള്ള സഹായത്തിനായി കേരളത്തിൽ നിന്ന് ആരും അപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി ലോക്സഭയിൽ ഡീൻ കുര്യാക്കോസിനെ അറിയിച്ചു.

പി.എം.കെയേഴ്‌സ് പദ്ധതി വഴി ഒാരോ കുട്ടിക്കും 10 ലക്ഷം രൂപയാണ് സഹായമായി നൽകുക. 18 വയസ്സ് വരെ പ്രതിമാസ സ്റ്റെപ്പെൻറും ,23 വയസ്സു വരെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും ലഭിക്കും.