alan

ന്യൂഡൽഹി - പന്തീരങ്കാവ് യു.എ.പി.എ.കേസിൽ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ)​ സുപ്രീംകോടതിയിൽ ഹ‌‌ർജി നൽകി.

കേരള ഹൈക്കോടതി അനുവദിച്ച ജാമ്യം ജനുവരിയിൽ റദ്ദാക്കിയതിനെതിരെ ത്വാഹാ ഫസൽ സമർപ്പിച്ച അപ്പീൽ ജസ്റ്റിസുമാരായ നവീൻ സിൻഹ,​ ആർ.സുഭാഷ് റെഡ്ഡി എന്നിവരുൾപ്പെട്ട ബെഞ്ച് പരിഗണിച്ചെങ്കിലും കേസ് ആഗസ്റ്റ് 24ന് പരിഗണിക്കാമെന്ന് ബെഞ്ച് അറിയിച്ചു.
ത്വാഹയ്ക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് ആവശ്യപ്പെട്ടെങ്കിലും ബെഞ്ച് നിരസിച്ചു. ഒരേ കേസിൽ ഒരു പ്രതിക്ക് ജാമ്യം നൽകണമെന്നും മറ്റൊരാളുടെ ജാമ്യം റദ്ദാക്കമെന്നും ആവശ്യപ്പെട്ടുള്ള രണ്ട് ഹ‌ർജികൾ നിലനിൽക്കുന്നതിനാൽ രണ്ടും ഒരുമിച്ച് പരിഗണിക്കാമെന്ന് ബെഞ്ച് അറിയിച്ചു.

2019 നവംബർ ഒന്നിന് രാത്രിയാണ് കോഴിക്കോട്ട് നിന്ന് വിദ്യാർത്ഥികളായ ഇരുവരേയും മാവോയിസ്റ്റുകളെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്.