ന്യൂഡൽഹി: കുട്ടനാടിന്റെ കാർഷിക-സാമ്പത്തിക വികസനത്തിനായുള്ള സമഗ്ര കുട്ടനാട് പാക്കേജ് ന‌ടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് കേരളത്തിലെത്തും. സംസ്ഥാന ജലവിഭവ മന്ത്രി, ജലസേചന, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് മന്ത്രി ഉറപ്പു നൽകി. പാർലമെന്റ് സമ്മേളനം കഴിഞ്ഞ് എത്താമെന്നാണ് ഉറപ്പ്.