ആലുവ: 32 -ാമത് ടോക്കിയോ ഒളിംപിക്‌സ് കായിക മാമാങ്കത്തിന് ഭാരതത്തെ പ്രതിനിധികരിക്കുന്ന കായിക പ്രതിഭകൾക്ക് ആശംസകളുമായി ആലുവ നഗരസഭ. ചെയർമാൻ എം.ഒ.ജോൺ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപഴ്‌സൺ ജെബി മേത്തർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാമാരായ ലത്തീഫ് പുഴിത്തറ, എം.പി. സൈമൺ, മിനി ബൈജു, കൗൺസിലർമാരായ ഗെയിൽസ് ദേവസി പയ്യപ്പിള്ളി, ജെയ്‌സൺ പീറ്റർ, കെ. ജയകുമാർ, പി.പി. ജയിംസ്, ശ്രീലത രാധകൃഷ്ണൻ, ഡീന ഷിബു, ലീന വർഗീസ്, ഇന്ദിരാ ദേവി, സാനിയ തോമസ്, മുൻസിപ്പൽ സെക്രട്ടറി എം. വസന്തൻ, മുൻസിപ്പൽ എച്ച്.എസ് പ്രേം നവാസ് തുടങ്ങിയവർ പങ്കെടുത്തു.