കളമശേരി: ഏലൂർ നഗരസഭയിൽ ക്ലീൻ ഏലൂർ പദ്ധതിയുടെ ഭാഗമായി എയ്റോബിക്ക് കംപോസ്റ്റ് ബിന്നിന്റെ ആറാം യൂണിറ്റും എം.സി.എഫിന്റെ മൂന്നാം യൂണിറ്റും ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലീലാ ബാബു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.എൻ. ഷെനിൻ, അംബികാ ചന്ദ്രൻ , പി.എ.ഷെറീഫ്, ദിവ്യാ നോബി, പി.ബി. രാജേഷ്, കൗൺസിലർ ധന്യാ ഭദ്രൻ, സെക്രട്ടറി പി.കെ. സുഭാഷ്, ഹെൽത്ത് ഇൻസ്പെക്ടർ പ്രേംചന്ദ്, ജെ.എച്ച്.ഐമാരായ രശ്മി സി.ആർ, ജാസ്മിൻ, ബിജി, വി. ബിജു എന്നിവർ പങ്കെടുത്തു.