മൂവാറ്റുപുഴ: കെ.എസ്.കെ.ടി.യു മുളവൂർ വില്ലേജ് കമ്മിറ്റി കനിവ് ഭവന പദ്ധതിയിൽ നിർദ്ധന കുടുംബത്തിനായി നിർമ്മിച്ച വീട് കൈമാറി. കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറി എൻ.ആർ.ബാലൻ താക്കോൽ ദാനം നിർവഹിച്ചു. വില്ലേജ് പ്രസിഡന്റ് പി. ഇ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.കെ.ടി.യു കേന്ദ്ര കമ്മിറ്റി അംഗം ലളിത ബാലൻ, ജില്ലാ സെക്രട്ടറി സി. ബി. ദേവദർശനൻ,സി.പി.എം ഏരിയാ സെക്രട്ടറി എം.ആർ. പ്രഭാകരൻ, മുളവൂർ ലോക്കൽ സെക്രട്ടറി വി.എസ് .മുരളി, പായിപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്.റഷീദ്, കെ.എസ്.കെ.ടി.യു ഏരിയാ സെക്രട്ടറി കെ.പി.രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ മുഹമ്മദ്,ഏരിയാ പ്രസിഡന്റ് ടി.എൻ .മോഹനൻ, വില്ലേജ് സെക്രട്ടറി സി. സി. ഉണ്ണികൃഷ്ണൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ പ്രസിഡന്റ് ഷാലി ജെയിൻ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി .എസ്. ബൈജു,പഞ്ചായത്ത് മെമ്പർമാരായ ബെസി എൽദോസ്, ഇ എം ഷാജി എന്നിവർ സംസാരിച്ചു. മുളവൂർ ചിറപ്പടി കൊള്ളിക്കാട്ടിൽ ഓമന കൃഷ്ണനാണ് ഏഴര ലക്ഷം രൂപ മുടക്കി 650 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വീട് നിർമ്മിച്ച് നൽകിയത്. ഓമനയുടെ കുടുംബത്തിന് തല ചായ്ക്കാനൊരു വീടൊരുക്കാൻ കൊവിഡ് പ്രതിസന്ധി കാലത്ത് നാട്ടുകാരുടേയും സുമനസുകളുടേയും സഹായം ലഭിച്ചതായി ഭാരവാഹികൾ പറഞ്ഞു. സി.പി.എമ്മിന്റേയും വർഗ ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ നിർമ്മിച്ച് നൽകുന്ന പതിനാലാമത്തെ കനിവ് ഭവനമാണിത്.