ldf-
പെട്രോൾ-ഡീസൽ വില വർദ്ധനക്കെതിരെ എൽ.ഡി.എഫ് പിറവത്ത് സംഘടിപ്പിച്ച ധർണ സി.പി.ഐ ജില്ലാ നിർവാഹക സമിതി അംഗം കെ.എൻ. ഗോപി ഉദ്ഘാടനം ചെയ്യുന്നു

പിറവം: പെട്രോൾ-ഡീസൽ വില വർദ്ധനക്കെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റിയിലെ 27 ഡിവിഷനിലുകളിൽ ധർണ നടത്തി. പഴയ ബസ് സ്റ്റാൻഡിന് സമീപം നടന്ന ധർണ സി.പി.ഐ ജില്ലാ നിർവാഹക സമിതി അംഗം കെ.എൻ.ഗോപി ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.ആർ.നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. കെ.സി.തങ്കച്ചൻ, സോമൻ വല്ലയിൽ, എം.വി.മുരളി, ഡോ: സഞ്ജിനി പ്രതീഷ് എന്നിവർ സംസാരിച്ചു.