കോലഞ്ചേരി: കൊവിഡ് വ്യാപന കാലത്ത് ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി തണൽ പാലിയേറ്റീവ് ആൻഡ് പാരാപ്ലീജിക് കെയറും ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെയും നേതൃത്വത്തിൽ വീൽചെയറിൽ സഞ്ചരിക്കുന്നവരുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി, മണി ശർമ്മ, ദിപാമണി, കെ.വൈ. ജോർജ്കുട്ടി , പി.ടി.രഘു, ടി.ഒ. പരീത്, വി.വൈ. എബ്രഹാം, എം.കെ. സുധാകരൻ, ബഷീർ പോഞ്ഞാശേരി എന്നിവർ പങ്കെടുത്തു.