പറവൂർ: നഗരസഭയികളിലെ ശുചീകരണ തൊഴിലാളികളുടെ ശബളപരിഷ്കരണം, ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ എന്നിവ ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) പറവൂർ മേഖല കമ്മിറ്റി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിവേദനം നൽകി. മേഖല പ്രസിഡന്റ് ഡി.രാജ്കുമാർ, ഭാരവാഹികളായ അരുൺകുമാർ, ദിനേശ്, വിനോദ്, സൂരജ്, വിജീഷ് എന്നിവർ പങ്കെടുത്തു. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശനെ കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) പറവൂർ മേഖല ഭാരവാഹികൾ ഉപഹാരം നൽകി ആദരിച്ചു.