kps

കൊച്ചി: പ്രളയ, കൊവിഡ് കാലത്ത് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നേതൃത്വം നൽകുന്ന അദ്ധ്യാപകലോകം സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിച്ചതായി ഹൈബി ഈഡൻ എം.പി പറഞ്ഞു. കെ .പി .എസ്. ടി. എ കൊവിഡ് പ്രതിരോധ സാന്ത്വന പദ്ധതി ഗുരു സ്പർശം 2 വിന്റെ എറണാകുളം സബ് ജില്ലാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹാഫിസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി .ജി .അലക്‌സാണ്ടർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളും ധനസഹായവും വിതരണം ചെയ്തു.